Friday, September 4, 2009

" ഇന്ന് ഓണമായിരുന്നത്രേ....."


ഇവിടെ....
നരച്ചു കീറിയ
ആകാശകോണില്‍
രാകൊറ്റികള്‍
ചേക്കേറും മുമ്പേ
വിളറി വെളുത്ത
സൂര്യനുദിക്കുമ്പോള്‍...

നശിച്ച മൊബൈലിന്‍റെ
വെറുക്കപ്പെട്ട
കാത് വെടിക്കുന്ന
ശബ്ദത്തിലേക്ക്
കൈനീട്ടി വായടച്ച്
തടിച്ചുന്തിയ,
കുടല്‍ പെരുത്ത
വയറുമായൊരു
പരക്കം പാച്ചില്‍ !

പിന്നെ....

ജീവന്‍ തുടിക്കുന്ന
അമേദ്യത്തില്‍
കണ്ണ് നട്ടിരുന്ന്
മനം പുരട്ടുന്ന
വദന സുരതം...

കൊതിച്ചി പാറ്റകള്‍
കളം വരയ്ക്കുന്ന
പണ്ടാര ചെമ്പില്‍
തവിയിളക്കി
കിട്ടിയതെന്തോ
വാരിനിറച്ച്‌,
കാലുറയ്യെടുത്ത്
മണത്തു,ഒന്നോക്കാനിച്ച്
മൂക്കുപൊത്തി, കാലുതിരുകി
കഴുത്തിലെ കൌപീനത്തിലെ
കെട്ടുമുറുക്കിയിറങ്ങുമ്പോള്‍..
കൊച്ചുമക്കളുടെ ആര്‍പ്പോ-
വിളിയുമായി മൊബൈല്‍
വീണ്ടും കരഞ്ഞു..

" ഇന്ന് ഓണമായിരുന്നത്രേ....."