Friday, April 2, 2010











യുദ്ധം


ലോക സംസ്കാരത്തിന്റെ
പൌരാണിക മണ്ണില്‍
ആയിരത്തൊന്നു
മോസ്സപ്പോട്ടേമിയന്‍ രാവുകളെ
തീ തുപ്പി വെളുപ്പിച്ച്
ചുവന്ന കഴുകന്‍ 
വീണ്ടും ചിരിക്കുകയാണ്...

ടോറസിന്റെ നെറുകയില്‍
യുഫ്രട്ടീസിന്റെ കൈവഴികള്‍
വരണ്ടുണങ്ങിയിട്ടും
ബാഗ്ദാദിന്റെ തീരങ്ങളിലൂടെ
കണ്ണീരുപ്പും രക്തവും കലര്‍ന്ന്
നദി കരഞ്ഞോഴുകുന്നു

സഹനത്തിന്റെ കരുത്തിനിയും
ബാക്കിയില്ലാത്തൊരു ജനത
കൈകൂപ്പി കേഴുമ്പോഴും
തീ തുപ്പുന്ന യന്തങ്ങളുമായി
തേര്‍വാഴ്ച നടത്തുന്നവര്‍ക്കിപ്പോഴും
യുദ്ധം സമാധാനത്തിന് !

യുദ്ധം,സമാധാനത്തിനെന്ന്
ദഹിപ്പിക്കാന്‍ കഴിയാതെ
സ്വയം വിഡ്ഢിയെന്നുറച്ചു
തിരിഞ്ഞു കിടന്നുറങ്ങി,
ചോര തെറിച്ച്
മാംസം ചിതറിയ
മറ്റൊരു പകലിലേക്കുണര്‍ന്നപ്പോള്‍

വെറിപിടിച്ച മനസ്സുകളില്‍
വിദ്വേഷം കുത്തിനിറച്ച്
ചുവന്ന കഴുകന്‍ 
ദൂരെ മാറിയിരുന്നു 
ചിരിക്കുന്നുണ്ടായിരുന്നു...


.