Tuesday, February 7, 2012


" IN THE  NAME OF VALENTINE "



 
  
ഈ പ്രണയദിനത്തില്‍
ഒരു കൂട പൂക്കള്‍ക്ക്  പകരം 
ചോരയില്‍ കുതിര്‍ന്ന
എന്റെ തുടിക്കുന്ന ഹൃദയം
ഒരായിരം ചുംബനങ്ങളില്‍ പൊതിഞ്ഞു  
നിനക്കായി  നല്‍കട്ടെ ...

പിന്നിട്ട പ്രണയ ദിനങ്ങളില്‍
ബയോളജി ലാബിന്റെ
പൊട്ടിയ ചില്ലു ജാലകങ്ങള്‍ക്കപ്പുറം,
മഴ നനഞ്ഞ വാകപ്പൂവുകള്‍ 
കളം വരച്ച ഇടനാഴിയില്‍
വിറയാര്‍ന്ന കൈകളാല്‍
പ്രണയാര്‍ദ്രമായി
നിന്നിലേക്കര്‍പ്പിച്ച,
പനിനീര്‍  പുഷ്പങ്ങളുടെ
ഫോസിലുകളിലൂടെ 
ചോരയുണങ്ങാത്ത ഹൃദയം 
പ്രണയ വിളംബരമായി
നിന്നിലേക്കണയുകയായ്
 
നിഷ്കരുണം നീയതു
നിരസിക്കുമ്പോള്‍
അലയടങ്ങാത്ത കാമനയുടെ
പ്രണയാര്‍ദ്ര മൌനത്തില്‍
ഓര്‍മകളുടെ വാതായനങ്ങള്‍
ഖനീഭവിച്ച  കല്ലറയില്‍
അകന്നു പോകുന്ന കാലൊച്ചകള്‍
കാതോര്‍ത്തു ഞാന്‍ തനിച്ചാകും...

No comments:

Post a Comment